● എഴുതിയത് സാഹിത്യകാരന്‍ രമേശന്‍ ബ്ലാത്തൂര്‍.
● ദുബൈയില്‍ നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്.
കണ്ണൂര്‍: (KVARTHA) യുവ കലാസാഹിതി (Yuva Kala Sahiti) കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബൈ യുവ കലാസാഹിതി അവതരിപ്പിക്കുന്ന പെരുംആള്‍ നാടകം (Drama) 26 ന് വൈകുന്നേരം കണ്ണൂര്‍ മഹാത്മാ മന്ദിരം ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സാഹിത്യകാരന്‍ രമേശന്‍ ബ്ലാത്തൂര്‍ എഴുതിയ പെരുംആള്‍ നോവലിന്റെ നാടകാവിഷ്‌കാരം കണ്ണൂരില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. ദുബൈയില്‍ നിരവധി വേദികളില്‍ അവതരിപ്പിച്ച നാടകം കേരളത്തിലെ വിവിധ വേദികളില്‍ അരങ്ങേറിയിട്ടുണ്ട്.
ദുബൈ യുവകലാസാഹിതി ഭാരവാഹിയായ സുഭാഷ് ദാസ് ആണ് സോളോ ഡ്രാമ അവതരിപ്പിക്കുന്നത്. ബിജു ഇരിണാവ് സംവിധാനം ചെയ്യുന്ന നാടകത്തിന്റെ രചന പത്മനാഭന്‍ ബ്ലാത്തൂര്‍ ആണ് നിര്‍വഹിച്ചത്. 26 ന് വൈകുന്നേരം 4.30 ന് സാംസ്‌കാരിക സംഗമത്തോടെ പരിപാടി ആരംഭിക്കും. നാടക സിനിമ പ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും.
മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ് കാരം നേടിയ ഹരീഷ് മോഹന്‍, ദുബൈയില്‍ നടന്ന മാസ്റ്റേഴ്‌സ് വോളിബോള്‍ ചാംപ്യന്‍ഷിപില്‍ ഒന്നാം സ്ഥാനം നേടിയ ഇന്‍ഡ്യന്‍ ടീം അംഗം എം പ്രസന്ന എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് 6 മണിക്ക് നാടകം അരങ്ങേറും. പ്രവേശനം സൗജന്യമാണ്.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. പി അജയകുമാര്‍, യുവകലാസാഹിതി ജില്ലാ സെക്രടറി ജിതേഷ് കണ്ണപുരം, പ്രസിഡന്റ് ഷിജിത്ത് വായന്നൂര്‍, ജില്ലാ എക്‌സിക്യുടീവ് അംഗങ്ങളായ വിജയന്‍ നണിയൂര്‍, അജയകുമാര്‍ കരിവെള്ളൂര്‍ എന്നിവര്‍ സംബന്ധിച്ചു.
#KeralaDrama #MalayalamLiterature #CulturalEvents #Kannur #YuvaKalaSahiti #PerumAal