Fire | പെരിന്തല്‍മണ്ണ എക്‌സൈസ് ഓഫീസ് വളപ്പില്‍ തീപ്പിടിത്തം; 12 വാഹനങ്ങള്‍ കത്തിനശിച്ചു
ADVERTISEMENT
പെരിന്തല്‍മണ്ണ: (www.kvartha.com) എക്‌സൈസ് ഓഫീസ് വളപ്പിലുണ്ടായ തീപ്പിടിത്തത്തില്‍ 12 വാഹനങ്ങള്‍ കത്തിനശിച്ചു. എക്സൈസ് സര്‍കിള്‍ ഓഫിസിനും റേഞ്ച് ഓഫീസിനും പിന്‍വശത്തായി നിര്‍ത്തിയിട്ട വാഹനങ്ങളാണ് കത്തിനശിച്ചത്. ശനിയാഴ്ച പുലര്‍ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
എക്സൈസ് റേഞ്ച് ഓഫീസിന്റെ ജീപ്, എക്സൈസിന്റെ സ്‌കൂടര്‍, തൊണ്ടിമുതലായി പിടിച്ചിട്ട ഓടോറിക്ഷ, ഒമ്പത് ഇരുചക്ര വാഹനങ്ങള്‍ എന്നിവ പൂര്‍ണമായി കത്തിനശിച്ചു. ഒരു വശത്തായി 40ഓളം തൊണ്ടിവാഹനങ്ങള്‍ കൂടി ഇവിടെയുണ്ട്. ഇവിടേക്ക് തീ പടരാതെ തടയാനായതായി പൊലീസ് പറഞ്ഞു.
സംഭവത്തില്‍ അട്ടിമറി സാധ്യതയും പൊലീസ് പരിശോധിക്കുന്നു. പട്രോളിങിന് ശേഷം നിര്‍ത്തിയിട്ട ജീപില്‍നിന്നുള്ള ഷോര്‍ട് സര്‍ക്യൂട് ആകാമെന്നതാണ് മറ്റൊരു സാധ്യതയെന്നും പൊലീസ് വ്യക്തമാക്കി.
Keywords: News, Kerala, Office, Fire, Vehicles, Police, Perinthalmanna: Fire in Excise office premises.

