Suspended | പെരിന്തല്‍മണ്ണയില്‍ സ്‌പെഷ്യല്‍ തപാല്‍ വോടുകള്‍ സൂക്ഷിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന സംഭവം; 2 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
Jan 19, 2023, 13:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) പെരിന്തല്‍മണ്ണ മണ്ഡലത്തിലെ സ്‌പെഷ്യല്‍ തപാല്‍ വോടുകള്‍ സൂക്ഷിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ സതീഷ് കുമാര്‍, സീനിയര്‍ അകൗണ്ടന്റ് രാജീവ് എന്നിവരെയാണ് സംസ്ഥാന ട്രഷറി ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
സഹകരണ ജോയിന്റ് രജിസ്റ്റര്‍ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ കാരണം കാണിക്കല്‍ നോടീസും നല്‍കിയിട്ടുണ്ട്. മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്റ്റര്‍ ഓഫീസിലേക്ക് തെറ്റായി പെട്ടി നല്‍കിയതില്‍ ഇവര്‍ക്ക് വീഴ്ച പറ്റിയെന്ന് ട്രഷറി മധ്യ മേഖല ഡെപ്യൂടി ഡയറക്ടര്‍ പ്രാഥമിക റിപോര്‍ട് നല്‍കിയിരുന്നു.
വീഴ്ചകളെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന്‍ വീണ്ടും കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ റിപോര്‍ട് നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. അതേസമയം പെരിന്തല്‍മണ്ണയിലെ തപാല്‍ വോടുകള്‍ സൂക്ഷിച്ച വോട് പെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്ന് ഹൈകോടതി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ തപാല്‍ വോട് പെട്ടികള്‍ ഹൈകോടതിയുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. കേസില്‍ തിരഞ്ഞെടുപ്പ് കമീഷനോട് കക്ഷി ചേരാനുള്ള അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
Keywords: Malappuram, News, Kerala, vote, Election, Court, Perinthalmanna ballot box issue,2 gets susupension.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

