പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് മുന്നില്‍

 


ADVERTISEMENT

കോട്ടയം: (www.kvartha.com 19.05.2016) കേരളം ഉറ്റുനോക്കുന്ന പൂഞ്ഞാര്‍ മണ്ഡലത്തില്‍ മുന്‍ സ്പീക്കറും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പിസി ജോര്‍ജ്ജിന് മുന്നേറ്റം. ഇടതു വലതു മുന്നണികള്‍ കൈവിട്ട ജോര്‍ജ്ജിനെ ജനങ്ങള്‍ കൈവിടില്ലെന്നാണ് സൂചന.

രാഷ്ട്രീയ നീക്കങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധേയനായ നേതാവാണ് പിസി ജോര്‍ജ്ജ്. അതുകൊണ്ട് തന്നെ കേരളം ഉറ്റുനോക്കുന്ന വിധി നിര്‍ണയങ്ങളില്‍ ഒന്നാണ് പൂഞ്ഞാറിലേത്.

പിസി ജോര്‍ജ്ജിന് എസ്.ഡി.പി.ഐ പിന്തുണ നല്‍കുന്നുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പിസി ജോസഫാണ് പിസി ജോര്‍ജ്ജിന്റെ പ്രധാന എതിരാളി.

മാണി ഗ്രൂപ്പിലെ ജോര്‍ജ്ജ് കുട്ടി അഗസ്റ്റിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. വോട്ടെണ്ണലിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ഇടത്–വലത് മുന്നണികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. ബിജെപി മൂന്നു സീറ്റില്‍ മുന്നിലാണ്.
പൂഞ്ഞാറില്‍ പി.സി.ജോര്‍ജ് മുന്നില്‍

Keywords: Assembly Polls 2016, Kerala, Tamilnadu, Assam, West Bengal, Puducheri, PC George
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia