Controversy | ചാനല്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസ്; പിസി ജോര്‍ജിന് ജാമ്യം

 
PC George Granted Bail in Religious Hate Remark Case
PC George Granted Bail in Religious Hate Remark Case

Photo Credit: Facebook/PC George

● പി സി ജോര്‍ജ്, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കുകയാണ്.
● പ്രോസിക്യൂഷന്‍ ജാമ്യം നല്‍കാതിരിക്കണമെന്ന് ആവശ്യപ്പെട്ടു
● കോടതിയുടെ റിമാന്‍ഡ് വിധി 14 ദിവസത്തേക്ക് മാറ്റിയിരുന്നു.
● ജാമ്യം അനുവദിച്ച കേസിലെ വിശദീകരണം, ജോര്‍ജിന്റെ ആരോഗ്യ നില പരിഗണിച്ച്.

കോട്ടയം: (KVARTHA)  ചാനല്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പ്രതിയുടെയും പരാതിക്കാരുടെയും പ്രോസിക്യൂഷന്റെയും വാദം കോടതി കേട്ടിരുന്നു. വ്യാഴാഴ്ച വാദം കേട്ട കോടതി വിധി പറയാന്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ആരോഗ്യകാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ജോര്‍ജിന്റെ വാദം. 

പി സി ജോര്‍ജ് പുറത്തിറങ്ങിയാല്‍ സമാനകുറ്റം ആവര്‍ത്തിക്കുമെന്നും അതിനാല്‍ ജാമ്യം കൊടുക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ആരോഗ്യ പ്രശ്ങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പി സി ജോര്‍ജ്. ഇസിജിയില്‍ വ്യതിയാനം കണ്ടതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഒരു ടിവി ചാനല്‍ ചര്‍ച്ചയില്‍ ഒരു മതവിഭാഗത്തിനെതിരെ കടുത്ത വിദ്വേഷപരാമര്‍ശം നടത്തിയെന്നാണ് പി സി ജോര്‍ജിനെതിരായ കേസ്, ജോര്‍ജ് നല്‍കിയ ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ആരോഗ്യ നില പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത് എന്നാണ് വിവരം. റിമാന്‍ഡിലായ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

PC George, BJP leader, granted bail in a case involving religious hate speech during a TV discussion. His health condition was a key factor in the decision.

#PCGeorge #BJP #ReligiousRemarks #HateSpeech #Kottayam #Bail

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia