മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് പറയുന്നത് വിവരക്കേട്: പി.സി ജോര്‍ജ്

 


ഇടുക്കി: (www.kvartha.com 07/02/2015) കെ. എം മാണി തന്നെ ഇത്തവണ ബജറ്റ് അവതരിപ്പിക്കുമെന്ന് പറയുന്നത് ചില യു.ഡി.എഫ് നേതാക്കളുടെ വിവരക്കേടാണെന്ന് ചീഫ് വിപ്പ് പി. സി ജോര്‍ജ്ജ്. കുമളിയില്‍ കേരളാ വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂനിയന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ചീഫ് വിപ്പ് നിലപാട് വ്യക്തമാക്കിയത്.

ബാര്‍ പ്രശ്‌നത്തില്‍ കോഴവാങ്ങിയെന്ന് ആരോപിച്ച് ഇത്തവണ ബജറ്റ് അവതരിപ്പിക്കാന്‍ കെ. എം മാണിയെ അനുവദിക്കില്ലെന്ന് എല്‍. ഡി. എഫ് പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് ഇത്തരത്തില്‍ അഭിപ്രായം പറയുന്നത്. മാണി സാര്‍ ബജറ്റ് അവതരിപ്പിക്കുവാന്‍ നിയമസഭയിലെത്തിയാല്‍ ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തും. എല്‍. ഡി. എഫ് നടത്തുന്ന സമരത്തില്‍ ചോരപ്പുഴയൊഴും. ഇതൊഴിവാക്കേണ്ടതാണ്.
മാണി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് പറയുന്നത് വിവരക്കേട്: പി.സി ജോര്‍ജ്

പട്ടയം, കസതൂരി രംഗന്‍, റബ്ബര്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയ ഭാഗങ്ങളില്‍ കര്‍ഷകരുടെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് മലയോര കര്‍ഷകര്‍ക്കൊപ്പം നിലകൊണ്ടില്ല. ഇതിനാല്‍ കര്‍ഷകര്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പി. സി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് ഭരിച്ചിരുന്നതിനാല്‍ കസ്തൂരിരംഗന്‍ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ സര്‍ക്കാരിനെതിരായി. ഈ പ്രചാരണം എതിരായതോടെ കേരളാ കോണ്‍ഗ്രസും നിര്‍ജ്ജീവമായതായും പി. സി ജോര്‍ജ്ജ് പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kerala, Congress, Kerala Congress (m), P.C George, K.M.Mani, Budget, Controversy. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia