ഇന്ത്യാവിഷന്‍ റിപോര്‍ട്ടര്‍ക്ക് നേരെ പി.സി ജോര്‍ജ്ജിന്റെ അസഭ്യവര്‍ഷം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇന്ത്യാവിഷന്‍ റിപോര്‍ട്ടര്‍ക്ക് നേരെ പി.സി ജോര്‍ജ്ജിന്റെ അസഭ്യവര്‍ഷം
കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്കനുവദിച്ച അഭിമുഖത്തിനിടയില്‍ ഇന്ത്യാവിഷന്‍ റിപോര്‍ട്ടര്‍ക്ക് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെ അസഭ്യവര്‍ഷം.

തന്തയ്ക്ക് പിറക്കായ്ക എന്നോട് പറയരുത്. മര്യാദയ്ക്ക് വര്‍ത്തമാനം പറഞ്ഞു പഠിക്കണം. ബോധമുള്ളവര്‍ വിശ്വസിക്കുന്നതല്ല നിങ്ങള്‍ പറയുന്നത്. ഇ.പി ജയരാജനെപ്പോലുള്ള പൊട്ടന്മാര്‍ക്ക് മാത്രമെ ഇത് പറയാനാകൂ. എല്‍.ഡി.എഫിലേക്ക് തന്റെ പട്ടി പോകും. പൊട്ടന്‍മാര്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉള്ളതുകൊണ്ടാണ് സി പി ഐ(എം) തകരുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

മൂന്ന്‌ എം.എല്‍.എമാരുമായി എല്‍.ഡി.എഫിനെ സമീപിച്ചിരുന്നുവെന്ന ഇപി ജയരാജന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പിസി ജോര്‍ജ്ജിന്റെ അസഭ്യവര്‍ഷം. പിറവം ഉപതിരഞ്ഞെടുപ്പിന്‌ മുന്‍പാണ്‌ പിസി ജോര്‍ജ്ജ് തന്നെ സമീപിച്ചതെന്ന്‌ ഇപി ജയരാജന്‍ പറഞ്ഞു. എന്നാല്‍ പിസി ജോര്‍ജ്ജിന്റെ ആവശ്യം എല്‍.ഡി.എഫ് നേതൃത്വം നിഷേധിക്കുകയായിരുന്നുവെന്നും ജയരാജന്‍ വെളിപ്പെടുത്തിയിരുന്നു.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia