ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: വിഎസിനെതിരായ അച്ചടക്ക നടപടിയെക്കുറിച്ച് പ്രതികരിക്കാന്‍ പിബി നേതൃത്വം തയ്യാറില്ല. പ്രതികരണങ്ങള്‍ക്കായി 22 വരെ കാത്തിരിക്കാനാണ് പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ അറിയിപ്പ്.
വിഎസിനെതിരായി അച്ചടക്കനടപടി വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ അത്തരം നടപടി പാര്‍ട്ടിയില്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുമെന്ന അഭിപ്രായമാണ് മറ്റൊരു വിഭാഗത്തിനുള്ളത്.
അതേസമയം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേയ്ക്ക് തിരിക്കുന്നതിനുമുന്‍പുണ്ടായ വിഎസിന്റെ പ്രതികരണം നേതൃത്വത്തെ വീണ്ടും വെട്ടിലാക്കി. അച്ചടക്കനടപടിയുണ്ടായാല്‍ താന്‍ വകവെക്കില്ലെന്നാണ് വിഎസിന്റെ പ്രസ്താവന. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും വിഎസ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിനാല്‍ തനിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കരുതുന്നില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
വിഎസിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ല. എല്ലാം നിങ്ങള്‍ പറയുന്നതല്ലേ എന്നായിരുന്നു പിണറായിയുടെ മറുപടി.
English Summery
PB didn't replied on disciplinary action against VS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

