Accident | കണ്ടയ്‌നര്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Jul 26, 2023, 12:17 IST
ADVERTISEMENT
പഴയങ്ങാടി: (www.kvartha.com) കണ്ടയ്‌നര്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെറുതാഴം പടന്നപ്പുറത്തേപടിഞ്ഞാറെ വീട്ടില്‍ അശ്വന്‍ (20) ആണ് മരിച്ചത്. പിലാത്തറ കെ എസ് ടി പി റോഡില്‍ അടുത്തില എരിപുരം ചെങ്ങല്‍ എല്‍പി സ്‌കൂളിന് സമീപം രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.
പഴയങ്ങാടിയില്‍ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ലോറിയില്‍ ഇടിച്ച് അടിയിലേക്ക് തെന്നി വീണ യുവാവിന്റെ തലയിലൂടെ പിന്‍ചക്രം കയറിയാണ് മരണം സംഭവിച്ചത്. മൃതദേഹം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി. പടന്നപ്പുറത്തെ സതീശന്‍-റിജ ദബതികളുടെ മകനാണ്. സഹോദരന്‍: അഖില്‍.
Keywords: Kannur, News, Kerala, Accident, Death, Pazhayangadi, Pazhayangadi: Young man died in road accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

