Found Dead | പയ്യോളിയില്‍ അജ്ഞാത യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Oct 9, 2022, 13:11 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) പയ്യോളിയില്‍ അജ്ഞാത യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി ക്രിസ്റ്റ്യന്‍പള്ളി റോഡിന് സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.
ഞായറാഴ്ച രാവിലെ 8.20 മണിയോടെയാണ് സംഭവം. മൃതദേഹം ചിന്നിച്ചിറതിയ അവസ്ഥയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പയ്യോളി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന പരശുറാം എക്‌സ്പ്രസ് തട്ടിയാണ് മരണം സംഭവിച്ചതെന്ന് പയ്യോളി പൊലീസ് വ്യക്തമാക്കി.
Keywords: Kozhikode, News, Kerala, Train, Death, Woman, Found Dead, Police, Payyoli: Woman found dead after hit by train.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

