Accident | നിയന്ത്രണംവിട്ട സ്‌കൂടര്‍ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു; മധ്യവയസ്‌കന് ദാരുണാന്ത്യം

 


ശ്രീകണ്ഠാപുരം: (www.kvartha.com) പയ്യാവൂരില്‍ നിയന്ത്രണംവിട്ട സ്‌കൂടര്‍ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് മധ്യവയസ്‌കന്‍ മരിച്ചു. ചന്ദനക്കാം പാറയിലെ ചക്കാംകുന്നേല്‍ ജോര്‍ജ് (58) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30 മണിയോടെ പയ്യാവൂര്‍-ചന്ദനക്കാംപാറ റോഡില്‍ കോയിപ്രയിലാണ് അപകടം.

പയ്യാവൂരില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്‌കൂടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് റോഡിലേക്ക് ജോര്‍ജ് തെറിച്ചുവീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ജോര്‍ജിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

Accident | നിയന്ത്രണംവിട്ട സ്‌കൂടര്‍ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞു; മധ്യവയസ്‌കന് ദാരുണാന്ത്യം

സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോര്‍ജ് ഏറെക്കാലും ഇസ്രാഈലായായിരുന്നു ജോലി ചെയ്തിരുന്നത്. പയ്യാവൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: News, Kerala, Accident, Death, Police, Medical College, Injured, Death, Payyavoor: Man died in road accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia