Found Dead | കുഞ്ഞിമംഗലം സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Nov 26, 2022, 10:18 IST
പയ്യന്നൂര്‍: (www.kvartha.com) കുഞ്ഞിമംഗലം സ്വദേശിയായ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കുഞ്ഞിമംഗലം പറമ്പത്തെ എസ് എന്‍ സ്‌കൂളിന് സമീപത്തെ പൊയ്ത്താംകണ്ടി വീട്ടില്‍ ഷിജിന്‍ (29) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി മാവേലി എക്സ്പ്രസ് കടന്നുപോയശേഷമാണ് ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഷിജിനെ മരിച്ച നിലയില്‍ കണ്ടത്. ടെല്‍സ് തൊഴിലാളിയാണ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് മോര്‍ചറിയില്‍. കെ കെ വിജയന്‍-ഉഷ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷജിന, ജിജിന.
Keywords: Payyannur, News, Kerala, Train, Death, Found Dead, Payyanur: Man found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.