Kalamandalam Vaishakh | പയ്യന്നൂര്‍ കഥകളി അരങ്ങ് പുരസ്‌കാരം കലാമണ്ഡലം വൈശാഖിന് സമ്മാനിക്കും

 


കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ കഥകളിയരങ്ങ് ഇരുപത്തിയഞ്ചാം വാര്‍ഷികം മെയ് 28ന് രാവിലെ ഒന്‍മ്പത് മണി മുതല്‍ പയ്യന്നൂര്‍ ശ്രീ പ്രഭ ഓഡിറ്റോറിയത്തില്‍ നടക്കും. കണ്ണൂര്‍ പ്രസ് കബ്ലില്‍ വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്. അന്നേ ദിവസം രാവിലെ ഒമ്പത് മണിക്ക് ഭദ്രദീപം തെളിയിക്കല്‍, പയ്യന്നൂര്‍ കൃഷ്ണമാരാരുടെ സോപാന സംഗീതം, രാവിലെ 10.30 ന് സാംസ്‌കാരികസമ്മേളനം എന്നിവ നടക്കും. 

സമ്മേളനത്തില്‍ പയ്യന്നൂര്‍ കഥകളി അരങ്ങിന്റെ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ സ്മാരക പുരസ്‌കാരം കലാമണ്ഡലം വൈശാഖിന് സമ്മാനിക്കും. കഥകളിമേളത്തില്‍ പഞ്ചവാദ്യ രംഗത്തും മദ്ദളം വിശേഷമായ തലത്തില്‍ ഉപയോഗിക്കുന്ന വൈശാഖിന്റെ അന്യാദൃശ്യമായ മികവിനാണ് വൈശാഖിനെ അന്‍പതിനായിരം രൂപയും പുരസ്‌കാരവും നല്‍കുന്ന അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് മുഖ്യസംഘാടകനായ സ്വാമി കൃഷ്ണാനന്ദ ഭാരതി അറിയിച്ചു. 

Kalamandalam Vaishakh | പയ്യന്നൂര്‍ കഥകളി അരങ്ങ് പുരസ്‌കാരം കലാമണ്ഡലം വൈശാഖിന് സമ്മാനിക്കും

സാംസ്‌കാരിക സമ്മേളനത്തില്‍ സൂര്യ കൃഷ്ണമൂര്‍ത്തി, എം രാജഗോപാല്‍ എംഎല്‍എ, കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍, പയ്യന്നൂര്‍ കോളജ് പ്രിന്‍സിപാള്‍ ഡോ. പി എം സന്തോഷ്, ഡോ. എന്‍ പി വിജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. 

വാര്‍ത്താ സമ്മേളനത്തില്‍ ഡോ. എം അസിം, ഡോ. എം കെ സുരേഷ് ബാബു, ടി എം ജയകൃഷ്ണന്‍, കെ എം വിജയകുമാരന്‍ എന്നിവരും പങ്കെടുത്തു.

Keywords: Kannur, News, Kerala, Press meet, Award, Kalamandalam Vaishakh, Payyannur Kathakali Arang Award will be presented to Kalamandalam Vaishakh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia