ഭാര്യയുടെ നിലവിളി: കാസര്‍കോട് ആംബുലന്‍സിന് കാത്ത് നില്‍ക്കാതെ രോഗിയുമായി പികപ് വാനില്‍ ആശുപത്രിയിലേക്ക്

 


കാസര്‍കോട്: (www.kvartha.com 14.05.2021) നീലേശ്വരത്ത് അത്യാസന്ന നിലയിലായ രോഗിയെ പികപ് വാനില്‍ ആശുപത്രിയിലെത്തിച്ചു. കൂരാംകുണ്ട് സ്വദേശിയായ സേവ്യറിനെ ആണ് പികപ് വാനില്‍ ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചിരുന്നുവെങ്കിലും ഭാര്യയുടെ കരച്ചില്‍ കണ്ട് ആംബുലന്‍സ് എത്താന്‍ കാത്ത് നില്‍ക്കാതെ നാട്ടുകാര്‍ പികപ് വാന്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് സൂചന. 

ആദ്യം നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആംബുലന്‍സില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും സേവ്യറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സേവ്യറിന്റെ ഭാര്യ അനിത അലമുറയിട്ട് കരഞ്ഞത് കൊണ്ടാണ് ആംബുലന്‍സിന് കാത്ത് നില്‍ക്കാതെ പികപ് വാനില്‍ ആശുപത്രിയിലേക്ക് മാറ്റുവാന്‍ കാരണമായതെന്ന് പ്രദേശ വാസികള്‍ പറഞ്ഞു.

ഭാര്യയുടെ നിലവിളി: കാസര്‍കോട് ആംബുലന്‍സിന് കാത്ത് നില്‍ക്കാതെ രോഗിയുമായി പികപ് വാനില്‍ ആശുപത്രിയിലേക്ക്

Keywords: Kasaragod, News, Kerala, Hospital, Patient, Ambulance, Patient in critical condition brought to hospital in pickup van without waiting for ambulance
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia