'സി പി എമ്മില്‍ പോയപ്പോള്‍ ഐ സി സ് ക്യാമ്പില്‍ പോയ അവസ്ഥ'; കുമ്മനത്തിന്റെയും ഒ രാജഗോപാലിന്റെയും വിഴുപ്പ് ഭാണ്ഡം പേറാന്‍ കഴിയില്ലെന്ന് പറഞ്ഞ് ചെങ്കൊടിയേന്തിയ പി പത്മകുമാര്‍ നാലാം ദിനം ആര്‍ എസ് എസില്‍ തിരിച്ചെത്തി

 


തിരുവനന്തപുരം: (www.kvartha.com 01.12.2016) കുമ്മനത്തെയും രാജഗോപാലിനെയും രൂക്ഷമായി വിമര്‍ശിച്ച് സി പി എമ്മില്‍ ചേര്‍ന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി പത്മകുമാര്‍ ആര്‍ എസ് എസില്‍ തിരിച്ചെത്തി. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്ന കെ ടി ജയകൃഷ്ണന്‍ അനുസ്മരണ പരിപാടിയിലാണ് ആര്‍ എസ് എസിലേക്ക് തിരിച്ചെത്തിയതായി അദ്ദേഹം പ്രഖ്യാപിച്ചത്.

സി പി എമ്മിലെത്തിയ നിമിഷം തന്നെ അവിടെ തുടരാനാകില്ല എന്ന് ബോധ്യമായിരുന്നു. എന്റെ തെറ്റ് ഞാന്‍ ഏറ്റുപറയുകയാണ്. സി പി എമ്മില്‍ ചേര്‍ന്നപ്പോള്‍ ഐ എസി സ് ക്യാമ്പില്‍ പോയ അവസ്ഥയായിരുന്നു- പത്മകുമാര്‍ പറഞ്ഞു. നവംബര്‍ 27നായിരുന്നു ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും ബി ജെ പി നേതാവും എം എല്‍ എയുമായ ഒ രാജഗോപാലിന്റെയും വിഴുപ്പ് ഭാണ്ഡം ഇനിയും താങ്ങാനാവില്ലെന്ന് പറഞ്ഞ് പി പത്മകുമാര്‍ സി പി എമ്മില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.

'സി പി എമ്മില്‍ പോയപ്പോള്‍ ഐ സി സ് ക്യാമ്പില്‍ പോയ അവസ്ഥ'; കുമ്മനത്തിന്റെയും ഒ രാജഗോപാലിന്റെയും വിഴുപ്പ് ഭാണ്ഡം പേറാന്‍ കഴിയില്ലെന്ന് പറഞ്ഞ് ചെങ്കൊടിയേന്തിയ പി പത്മകുമാര്‍ നാലാം ദിനം ആര്‍ എസ് എസില്‍ തിരിച്ചെത്തി


Keywords : CPM, RSS, Leader, BJP, Thiruvananthapuram, Programme, Kerala, P Pathmakumar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia