Accident | സ്ലാബില്ലാത്ത ഓടയിലേക്ക് ബൈക് മറിഞ്ഞ് അപകടം; യുവാവിന് ഗുരുതര പരിക്ക്

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) വള്ളിക്കോട് സ്ലാബില്ലാത്ത ഓടയില്‍ വീണ് ബൈക് യാത്രികന് പരിക്ക്. വള്ളിക്കോട് സ്വദേശി യദുകൃഷ്ണനാണ് തലയ്ക്ക് പരിക്കേറ്റത്. നിയന്ത്രണം വിട്ട ബൈക് സ്ലാബില്ലാത്ത ഓടയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.

ചന്ദനപ്പളളി കോന്നി റോഡില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തകര്‍ന്നുകിടക്കുന്ന സ്ലാബിന്റെ കമ്പി തലയില്‍ തറച്ച് ഗുരുതരമായി യുവാവിന് പരിക്കേറ്റതായാണ് വിവരം. യുവാവിനെ കോന്നി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Aster_MIMS
Accident | സ്ലാബില്ലാത്ത ഓടയിലേക്ക് ബൈക് മറിഞ്ഞ് അപകടം; യുവാവിന് ഗുരുതര പരിക്ക്

നേരത്തെ റോഡ് പണി കഴിഞ്ഞിട്ടും ഓട മൂടാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. അശാസ്ത്രീയമായാണ് പ്രദേശത്ത് റോഡ് നിര്‍മിച്ചതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Keywords: Pathanamthitta, News, Kerala, Injured, Accident, hospital, Pathanamthitta: Man injured in bike accident.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia