Found Dead | ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഫെയ്‌സ്ബുക് പ്രണയത്തെ തുടര്‍ന്നെന്ന് സംശയം
പത്തനംതിട്ട: (www.kvartha.com) അടൂരില്‍ ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഫെയ്‌സ്ബുക് പ്രണയത്തെ തുടര്‍ന്നെന്ന് സംശയം. കുന്നത്തൂര്‍ പുത്തനമ്പലം സ്വദേശി ശ്രീജിത്തിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ യുവതിയെ അബോധാവസ്ഥയില്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ട ഇരുവരും ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടു പേരും വിവാഹിതരാണ്. ഷീബയുടെ ഭര്‍ത്താവ് മരിച്ചു പോയതാണ്. ഞായറാഴ്ചയാണ് രണ്ടു പേരും അടൂരില്‍ എത്തി മുറി എടുത്തതെന്നും പൊലീസ് പറഞ്ഞു.
ഇരുവരും ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചാണ് ലോഡ്ജില്‍ മുറിയെടുത്തെതന്ന് യുവതി മൊഴി നല്‍കി. ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്ന് യുവതി പറഞ്ഞതായും പൊലീസ് പറഞ്ഞു.
Keywords: Pathanamthitta, News, Kerala, Woman, Found Dead, Death, Medical College, Police,Pathanamthitta: Man found dead at lodge.