Abducted | 'മലയാലപ്പുഴയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു'; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

 


പത്തനംതിട്ട: (www.kvartha.com) മലയാലപ്പുഴയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചതായും ഇദ്ദേഹത്തെ അര്‍ധരാത്രിയോടെ കണ്ടെത്തിയതായും പൊലീസ്. മലയാലപ്പുഴ സ്വദേശി അജേഷ് കുമാറിനെയാണ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. 

കാണാതായ അജേഷ്‌കുമാര്‍ പ്രതികളിലൊരാളുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു. ഈ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. മലയാലപ്പുഴയില്‍ നിന്ന് പാല വഴി തൃശ്ശൂര്‍ ഭാഗത്തേക്കാണ് വാഹനം പോയത്. തട്ടികൊണ്ട് പോകാനുള്ള കാരണം സംബന്ധിച്ച് വ്യക്തതയില്ല. അജേഷിന്റെ ഫോണിലെ ചില വീഡിയോകള്‍ ആവശ്യപ്പെട്ടാണ് അഞ്ചംഗ സംഘം എത്തിയതെന്നാണ് സൂചന.

Abducted | 'മലയാലപ്പുഴയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു'; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

Keywords:  Pathanamthitta, News, Kerala, Police, Found, Pathanamthitta: Man abducted from Malayalappuzha, found.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia