നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി

 


നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ദുരന്തം ഒഴിവായി. ശ്രീലങ്കന്‍ എയര്‍ ലൈന്‍സിന്റെ കൊച്ചി-കൊളംബോ വിമാനത്തിലെ യാത്രക്കാരാണ്‌ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

വിമാനം ബേയില്‍ നിന്ന്‌ റണ്‍ വേയിലേയ്ക്ക് കൊണ്ടുപോകവേ ബ്രേക്കിംഗ് അസംബ്ലിയുടെ ഒരു ഭാഗം അടര്‍ന്ന്‌ താഴെ വീഴുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട അഗ്നിശമന സേനയിലെ ഒരു ജീവനക്കാരന്റെ ഇടപെടല്‍ മൂലമാണ്‌ വന്‍ ദുരന്തം ഒഴിവായത്. ഇയാള്‍ ഉടനെ ഇക്കാര്യം അധികൃതരെ അറിയിക്കുകയും അറ്റകുറ്റപണികള്‍ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ വിമാനം ശ്രീലങ്കയിലേയ്ക്ക് പറക്കുകയും ചെയ്തു. നൂറോളം യാത്രക്കാരാണ്‌ വിമാനത്തിലുണ്ടായിരുന്നത്.

ഹൈഡ്രോളിക്ക് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ ഓയില്‍ ചോര്‍ച്ച ഉണ്ടായതാണ് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

Keywords: Kerala, Nedumbasseri, Air India, Mishap, Sri Lanka, Colombo, Passengers, Escaped, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia