രജീഷിനും കൊടിസുനിക്കും പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല: പിണറായി

 


രജീഷിനും കൊടിസുനിക്കും പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല: പിണറായി
ന്യൂഡല്‍ഹി: ടിപി വധക്കേസിലെ മുഖ്യപ്രതികളായ ടി.കെ രജീഷിനും കൊടിസുനിക്കും പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന്‌ പിണറായി.

കണ്ണൂരുകാരനായ തനിക്ക് പോലും രജീഷിനെ അറിയില്ല. രവീന്ദ്രനെ മര്‍ദ്ദിച്ചാണ് മൊഴിയെടുത്തത്. ഈ രീതിയാണ് സിപിഐഎം എതിര്‍ക്കുന്നത്‌. പൊന്ന്യം, പാട്യം മേഖല തനിക്ക് പരിചയമുള്ള സ്ഥലമാണ്. എന്നിട്ടും രജീഷിനെ തനിക്ക് അറിയില്ലെന്നും പിണറായി പറഞ്ഞു.

രജീഷുമായി പാര്‍ട്ടിക്ക് യാതൊരുബന്ധവുമില്ലെന്ന ഇപി ജയരാജന്റെ വെളിപ്പെടുത്തലിന്‌ തൊട്ടുപിറകേയാണ്‌ പിണറായിയും രംഗത്തെത്തിയത്. കെ ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ വധക്കേസില്‍ പ്രതികളെ നല്‍കിയത് സി പി ഐ എമ്മാണെന്ന ടി കെ രജീഷിന്റെ മൊഴി വന്ന സാഹചര്യത്തിലാണ് ജയരാജന്റെ പ്രതികരണം.

English Summery
Party has no relation with Rajish and Kodi Suni
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia