കണ്ണൂരില്‍ മുസ്ലീംലീഗിനും എസ്.ഡി.പി.ഐക്കും പാര്‍ട്ടി ഗ്രാമങ്ങള്‍: പോലീസ്

 


കണ്ണൂരില്‍ മുസ്ലീംലീഗിനും എസ്.ഡി.പി.ഐക്കും പാര്‍ട്ടി ഗ്രാമങ്ങള്‍: പോലീസ്
കണ്ണൂര്‍: കണ്ണൂരില്‍ പുതിയ പാര്‍ട്ടി ഗ്രാമങ്ങളുണ്ടെന്ന്‌ പോലീസ്. കണ്ണൂരില്‍ മുസ്ലീം ലീഗിനും എസ്.ഡി.പി.ഐക്കും പാര്‍ട്ടി ഗ്രാമങ്ങളുണ്ട്. പോലീസ് ഉന്നതതല യോഗത്തിലാണ്‌ വിലയിരുത്തല്‍ ഉണ്ടായത്. ടിപി വധക്കേസിലെ പ്രതികള്‍ കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ തന്നെയുണ്ട്. പ്രതികളെ കണ്ടെത്തുന്നതില്‍ കണ്ണൂര്‍ പോലീസ് വീഴ്ച വരുത്തി. പ്രതികളെ കണ്ടെത്താന്‍ പോലീസ് റെയ്ഡ് നടത്തിയില്ല. പിടികൂടിയ ശേഷം വെറുതേവിട്ടവരെക്കുറിച്ചും അന്വേഷിക്കണം. പല രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും പുനരന്വേഷണം നടത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.

English Summery
'Party Gram' to League and SDPI in Kannur, says Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia