ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ തത്വത്തില്‍ തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്തവര്‍ഷം മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കുക. ജീവനക്കാരുടെ നിശ്ചിതവിഹിതം കൂടി ഉള്‍പ്പെടുത്തി പെന്‍ഷന്‍ നല്‍കുന്നതാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി.
അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തുശതമാനമായിരിക്കും പെന്‍ഷന്‍പദ്ധതിയിലേക്ക് ജീവനക്കാരന്‍ നല്‍കേണ്ടത്. ജീവനക്കാരനും സര്‍ക്കാരും പെന്‍ഷന്‍ ഫണ്ടിലേക്ക് വിഹിതം നല്‍കും. ശമ്പളം അനുസരിച്ച് ജീവനക്കാരുടെ വിഹിതത്തില്‍ വ്യത്യാസംവരും.
നിശ്ചിത വര്‍ഷം ഈ വിഹിതം അടയ്ക്കുന്നവര്‍ക്കു മാത്രമാവും പെന്‍ഷന്‍. പെന്‍ഷന്‍ പൂര്‍ണമായും സര്‍ക്കാര്‍ നല്‍കുന്ന പതിവ് ഇതോടെ അവസാനിക്കും. കേരളവും ബംഗാളും ത്രിപുരയും ഒഴികെയുള്ള സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു.
English Summery
Partnership pension plan will be from next year
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

