Gas Cylinder Explosion | പന്തളത്ത് ഹോടെലില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം; 2 പേര്‍ക്ക് ഗുരുതര പരിക്ക്
Jun 5, 2022, 16:50 IST
പത്തനംതിട്ട: (www.kvaartha.com) പന്തളം മെഡികല്‍ മിഷന്‍ ജംഗ്ഷനിലെ ഹോടെലില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് ഇതര സംസ്ഥാനക്കാരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഹൈദരാബാദ് സ്വദേശികളായ സിറാജ്, സല്‍മാന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇരുവരും പന്തളത്തെ മെഡികല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ കട ഭാഗികമായി കത്തി നശിച്ചതാണ് വിവരം.
ഫലക് മജ്‌ലിസ് ഹോടെലിലെ രണ്ട് ഗ്യാസ് സിലിന്‍ഡറുകളാണ് പൊട്ടിത്തെറിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണം കഴിക്കുന്നവരുടെ തിരക്കുള്ള സമയത്താണ് സംഭവമുണ്ടായത്.
ജീവനക്കാരും ഹോടെലിലെത്തിയവരും പുറത്തേക്കോടിയതിനാലാണ് വന്‍ അപകടമുണ്ടാവാതിരുന്നത്. അടൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഫയര്‍ഫോഴ്‌സെത്തിയാണ് ജീനവക്കാരെയും ഭക്ഷണം കഴിക്കാനെത്തിയവരെയും അപകടസ്ഥലത്ത് നിന്ന് മാറ്റിയത്.
Keywords: Pathanamthitta, News, Kerala, Hotel, Injured, Pandalam: Gas cylinder explosion in hotel, 2 injured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.