കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍ പവര്‍ഹൗസിന് 75 വയസ്
Mar 18, 2015, 09:00 IST
ഇടുക്കി: (www.kvartha.com 18.03.2015) കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയും എസ്.എന്‍.സി ലാവ്ലിന് വിവാദത്തിന്റെ കേന്ദ്ര ബിന്ദുവുമായി മാറിയ പള്ളിവാസല്‍ പവര്‍ഹൗസിന് 75 വയസ്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ രാമവര്‍മ്മ 1935 മാര്‍ച്ച് ഒന്നിന് പദ്ധതിക്ക് തറക്കല്ലിട്ടു. 1928ല്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച ഡീസല്‍ വൈദ്യുതിനിലയത്തില്‍നിന്നുള്ള വൈദ്യുതി അപര്യാപ്തമായപ്പോഴാണ് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിക്ക് തിരുവിതാംകൂര്‍ രാജകുടുംബം അനുമതി നല്‍കിയത്. തറക്കല്ലിടീല്‍ കര്മ്മത്തിന് 1935ല്‍ ഈ പ്രദേശത്തെത്തിയ ചിത്തിരതിരുനാള്‍ രാമവര്‍മ്മയുടെ ഓര്‍മ്മയ്ക്കായി ഈ പ്രദേശത്തിന് ചിത്തിരപുരം എന്ന് നാമകരണം ചെയ്ത് സ്തൂപം സ്ഥാപിച്ചത് ഇന്നും ചരിത്രസ്മാരകമായി നിലനില്ക്കുന്നു.
തിരുവിതാംകൂര്‍ രാജകുടുംബത്തിലെ എന്‍ജിനിയറായ കെ.പി.പി.മേനോന്റെ നേതൃത്വത്തിലാണ് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി പണി ആരംഭിക്കുന്നത്. രണ്ടാംമൈലില്നിന്ന് പദ്ധതി പ്രദേശത്തേക്ക് റോഡ് നിര്‍മ്മിച്ച് അന്നത്തെ തിരുവിതാംകൂര്‍ ദിവനായിരുന്ന ടി.ഓസ്റ്റിനാണ് ടണല്‍ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തത്. അഞ്ചുവര്‍ഷംകൊണ്ട് പണിപൂര്‍ത്തിയാക്കിയ പള്ളിവാസല്‍ പവര്‍ഹൗസിന്റെ ഉദ്ഘാടനം 1940 മാര്‍ച്ച് 19ന് നിര്‍വഹിച്ചത് അന്നത്തെ ദിവാനായിരുന്ന സര് സി.പി.രാമസ്വാമി അയ്യരാണ്. 4.5മെഗാവാട്ട് വീതം ഉല്പാദനശേഷിയുള്ള 3 മെഷീനുകളായിരുന്നു ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
രണ്ടാംഘട്ട പദ്ധതിക്കായി വൈദ്യുതി ഉല്പാദനത്തിന് കൂടുതല്‍ ജലം ആവശ്യമായിരുന്നു. ഇതിനായി 1947ല്‍ കല്ലുവെട്ടി മെയിസന്ടിവക്കില് പണി കഴിപ്പിച്ച കുമ്പള സേതുപാര്‍വതി ഡാമും പിന്നീട് 1947ല്‍ തുടങ്ങി 1954ല്‍ പണി തീര്‍ത്ത ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് ഡാമുമായ മാട്ടുപ്പെട്ടി ഡാമും മുതിരപ്പുഴയാറിന് കുറുകെ കെട്ടിയത് പഴയ മൂന്നാറിലെ ഹെഡ് വര്‍ക്സ് ഡാമിലേക്ക് ജലം ശേഖരിച്ച് എത്തിക്കുന്നതിനുവേണ്ടിയായിരുന്നു. ഹെഡ് വര്‍ക്സ് ഡാമില്‍നിന്ന് ടണല്‍ വഴിയുള്ള വെള്ളം പെന്‍സ്റ്റോക്കുവഴി വൈദ്യുതിനിലയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞപ്പോള്‍ പവര്‍ഹൗസിന്റെ ശേഷി 37 മെഗാവാട്ടില്‍നിന്ന് 60 മെഗാവാട്ടായി ഉയര്‍ത്താന്‍ കഴിഞ്ഞു.
അന്നത്തെ കണ്ണന്‍ദേവന്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ ആറ്റുകാട് വെള്ളച്ചാട്ടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മിനി വൈദ്യുതിനിലയം 1928ല്‍ ഏറ്റെടുത്തതിനുശേഷമായിരുന്നു പള്ളിവാസല്‍ പദ്ധതിയുടെ തുടക്കം. അന്നുമുതല്‍ ഈ കമ്പനിക്ക് എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താവിന്റെ ഗണത്തില്‍പ്പെടുത്തിയാണ് ബോര്‍ഡ് വൈദ്യുതി നല്‍കുന്നത്. മൂന്നാര്‍ മേഖലയില്‍ കണ്ണന്‍ദേവന്റെ സ്ഥാനത്ത് ഇപ്പോഴത്തെ ടാറ്റാ കമ്പനിയാണ് വൈദ്യുതി വിതരണംചെയ്യുന്നത്.
പള്ളിവാസല്‍ വൈദ്യുത പദ്ധതിയില്‍നിന്ന് പുറംതള്ളുന്ന വെള്ളം 9 മീറ്റര്‍ ഉയരത്തിലേക്ക് പമ്പ് ചെയ്ത് തുരങ്കത്തിലൂടെ രണ്ടരകിലോമീറ്റര്‍ അകലെയുള്ള ചെങ്കുളം ഡാമിലേക്ക് എത്തിച്ചാണ് വെള്ളത്തുവലില്‍ ചെങ്കുളം പവര്‍ഹൗസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്ന് പുറംതള്ളുന്ന ജലം കല്ലാര്‍കുട്ടി ഡാമില്‍ ശേഖരിച്ചാണ് പനംകൂട്ടി പവര്‍ഹൗസ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ ജലത്തിന്റെ ഒരേ ഒഴുക്ക് മുതലാക്കി നാല് പവര്‍ഹൗസുകളാണ് പ്രവര്‍ത്തിക്കുന്നത്. പള്ളിവാസല്‍ പവര്‍ഹൗസ് നിര്‍മ്മിക്കുമ്പോള്‍ 9 മീറ്റര്‍ ഉയരത്തിലായിരുന്നു വച്ചിരുന്നതെങ്കില്‍ ഇവിടെനിന്ന് പുറംതള്ളുന്ന ജലം പമ്പ് ചെയ്യാന്‍ പമ്പ്സെറ്റ് പ്രവര്‍ത്തിപ്പിക്കേണ്ടി വരില്ലായിരുന്നു. ചെങ്കുളം ഡാമും മറ്റും നിര്‍മ്മിക്കാന്‍ അന്ന് സര്‍വെ ചെയ്യാതിരുന്നതാണ് ഇതിനുകാരണം. പിന്നീടാണ് ചെങ്കുളം ഡാമിനെപ്പറ്റി ആലോചിക്കുന്നത്.
1940ല്‍ ബ്രട്ടീഷ് കമ്പനിയായ ബ്രോണ്ബോവറി സ്ഥാപിച്ച പവര്‍ഹൗസിലെ മെഷീനറികള്‍ 2002ലാണ് മാറ്റിസ്ഥാപിക്കുന്നത്. 2002 മുതല്‍ കനേഡിയന്‍ കമ്പനിയായ ആള്‍സ്റ്റോമിന്റെ യന്ത്രങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വൈദ്യുതി ലക്ഷ്യമിട്ട് തുടങ്ങിയ ഈ പദ്ധതിയുടെ നവീകരണമാണ് പിന്നീട് ലാവ്ലിന് കേസായി മാറിയത്.
ഹെഡ് വര്‍ക്സ് ഡാമില്‍നിന്നുള്ള വെള്ളം എത്തിക്കാന്‍ പുതിയ ടണല്‍ നിര്‍മ്മിച്ച് പെന്‍സ്റ്റോക്കുകള്‍ പുതിയവ സ്ഥാപിച്ചു. പവര്‍ഹൗസ് പഴയതിനേക്കാള്‍ 9 മീറ്റര്‍ ഉയര്‍ത്തിയുള്ള നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഈ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കാന് കഴിയും. ചെങ്കുളം ഡാമിലേക്ക് പമ്പുചെയ്യുന്നതിന് വരുന്ന വൈദ്യുതിയും ലാഭിക്കാന്‍ കഴിയും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Idukki, Kerala, Pallivasal, Power House.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.