പാലത്തായി കേസ്: മൂന്ന് അന്വേഷണ സംഘങ്ങൾ തള്ളിയ ആരോപണങ്ങൾ കൃത്രിമ തെളിവുകളിലൂടെ അട്ടിമറിച്ചെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അധ്യാപകനുള്ള ശിക്ഷാവിധി ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് കെ. രഞ്ജിത്ത് പറഞ്ഞു.
● വിരമിച്ച ഡിവൈഎസ്പി ടി.കെ. രത്നകുമാർ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കേസ് കെട്ടിച്ചമച്ചതിന് തെളിവാണെന്ന് ആരോപണം.
● മാർകിസ്‌റ്റ് പാർട്ടി, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയാണ് കേസിന് പിന്നിൽ.
● പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള അധ്യാപകൻ്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈരാഗ്യത്തിന് കാരണം.
● തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വിധി വന്നത് സംശയത്തിന് ഇട നൽകുന്നുവെന്നും ബിജെപി ആരോപിച്ചു.
● വിധിക്കെതിരെ ഹൈക്കോടതി ഉൾപ്പെടെയുള്ള മേൽ കോടതികളെ സമീപിക്കുമെന്ന് ബിജെപി അറിയിച്ചു.
കണ്ണൂർ: (KVARTHA) പാലത്തായി പീഡനക്കേസിൽ അധ്യാപകനുള്ള ശിക്ഷാവിധി ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേസിന് പിന്നിൽ രാഷ്ട്രീയപരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിധിക്കെതിരെ ഹൈക്കോടതി ഉൾപ്പെടെയുള്ള മേൽ കോടതികളെ സമീപിക്കുമെന്നും ബിജെപി അറിയിച്ചു.
രാഷ്ട്രീയ പ്രേരിതമായ കണ്ടെത്തലുകൾ
പൊലീസിലെ മൂന്ന് വിഭാഗങ്ങൾ അന്വേഷിച്ചിട്ടും കണ്ടെത്താത്ത തെളിവുകൾ അവസാനമായി ഡിവൈഎസ്പി ആയിരുന്ന ടി.കെ. രത്നകുമാർ കണ്ടെത്തി എന്ന് പറയുന്നത് തന്നെ രാഷ്ട്രീയ പ്രേരിതമാണ്. അദ്ദേഹം വിരമിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ വാർഡിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. ഈ സാഹചര്യം കേസ് കെട്ടിച്ചമച്ചതാണെന്ന സംശയം ബലപ്പെടുത്തുന്നു. മാർകിസ്റ്റ് പാർട്ടി, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയാണ് അദ്ധ്യാപകനെതിരെയുള്ള കേസിന് പിന്നിലെന്നും കെ. രഞ്ജിത്ത് ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് കാരണമായ വൈരാഗ്യം
2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നു എന്ന് പറയുന്നത്. എന്നാൽ 2019 ലെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് അധ്യാപകൻ തന്റെ നിലപാട് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിന് സ്കൂൾ പരിസരത്തുള്ള ഒരു വിഭാഗം വലിയ പ്രതിഷേധം നടത്തിയിരുന്നു. അധ്യാപകനെ സ്കൂളിൽ നിന്ന് പുറത്താക്കണമെന്നും അല്ലെങ്കിൽ കുട്ടികളെ സ്കൂളിൽ അയക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ മാനേജ്‌മെന്റിന്റെ നിർബന്ധത്തിൽ അധ്യാപകൻ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു. ഈ പോസ്റ്റിട്ടതിന്റെ വൈരാഗ്യത്തിലാണ് ഇത്തരത്തിൽ കെട്ടിച്ചമച്ച കേസുണ്ടാക്കുന്നതെന്നും ബിജെപി നേതാവ് ആരോപിച്ചു.
പരസ്പര വിരുദ്ധമായ മൊഴികളും അന്വേഷണ റിപ്പോർട്ടുകളും
മൂന്ന് തവണ പീഡിപ്പിച്ചു എന്നാണ് അതിജീവിത പറഞ്ഞത്. പീഡിപ്പിച്ചതിന്റെ ദിവസവും സമയവും അതിജീവിത കോടതിക്ക് മൊഴി കൊടുത്തിരുന്നു. എന്നാൽ അധ്യാപകൻ ഈ ദിവസം സ്കൂളിൽ വന്നിട്ടില്ല എന്ന് ഫോൺ കോൾ റെക്കോർഡ്സ്, സിസിടിവി പരിശോധിച്ചതിൽ പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ആദ്യം ലോക്കൽ പോലീസും പിന്നീട് ഐജി ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് ടീമും പിന്നീട് ഐപിഎസ് ഓഫീസർ ശ്രീമതി രേഷ്മ രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമും അവസാനം തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറുമാണ് കേസ് അന്വേഷിച്ചത്. ആദ്യം പറഞ്ഞ മൂന്ന് അന്വേഷണ സംഘവും ഈ കേസിൽ കഴമ്പില്ല എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ സിപിഎം നേതാവായ രത്നകുമാർ കൃത്രിമ തെളിവുണ്ടാക്കി ഈ കേസ് അട്ടിമറിച്ച് പത്മരാജന് എതിരാക്കുകയായിരുന്നു.
100 പേജുള്ള കൗൺസിലിംഗ് നടത്തിയ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടും ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയിരുന്നു. അതിലും പരസ്പര വിരുദ്ധമായ ആരോപണങ്ങളാണ് ഉള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അന്വേഷണം നടത്തിയ ഡിവൈഎസ്പി അബ്ദുൽ റഹിം സമർപ്പിച്ച റിപ്പോർട്ടിൽ അതിജീവിത ഭാവനയിൽ കാണുന്ന കാര്യങ്ങൾ പരാതിയായി പറയുന്നു എന്നാണ് വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് സമയത്തെ വിധി സംശയത്തിന് ഇടനൽകുന്നു
മാർകിസ്‌റ്റ് പാർട്ടി, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകൾ രാഷ്ട്രീയമായി ബിജെപിയെ കരിവാരിതേക്കാനും തെരെഞ്ഞെടുപ്പിൽ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുമാണ് ഈ കേസ് കെട്ടിച്ചമച്ചതെന്നും ബിജെപി ആരോപിച്ചു. ഈ തെരെഞ്ഞെടുപ്പ് സമയത്ത് തന്നെ വിധി പറഞ്ഞതും സംശയാസ്പദമാണ്. വാദം കേട്ട ഡെസ്കിലല്ല കേസിന്റെ വിധി പറഞ്ഞതും എന്നുള്ളത് സംശയത്തിന് ഇടനൽകുന്നുവെന്നും കെ. രഞ്ജിത്ത് പറഞ്ഞു. സംസ്ഥാന സമിതിയംഗം യു.ടി. ജയന്തൻ, ജില്ലാ ജനറൽ സെക്രട്ടറി ടി.സി. മനോജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പാലത്തായി കേസിൽ ബിജെപി ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: BJP State Secretary K. Ranjith alleges the Palathayi Abuse case verdict is politically motivated.
#PalathayiCase #BJPAllegation #PoliticalConspiracy #KeralaNews #Palathayi
