Woman Died | വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം വധുവിനെ കാണാതായി; അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തിയത് മരിച്ച നിലയില്‍

 


പാലക്കാട്: (www.kvartha.com) വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലങ്കോട് അളകാപുരി കോളനിയിലെ പഴനി ചാമിയുടെ മകള്‍ നന്ദിനി (21) ആണ് മരിച്ചത്. ഞായറാഴ്ചയാണ് പൊള്ളാച്ചി കളിയാപുരം സ്വദേശിയുമായി നന്ദിനിയുടെ വിവാഹം നടന്നത്. തിങ്കളാഴ്ച വൈകീട്ടാണ് വധുവിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വധുവിന്റെ വീട്ടില്‍ വച്ച് നടന്ന വിവാഹത്തിന് ശേഷം ആചാര പ്രകാരം വധുവിന്റെ വീട്ടിലാണ് വരന്‍ താമസിച്ചത്. തിങ്കളാഴ്ച വൈകിട്ട് നന്ദിനിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തെ തോട്ടത്തില്‍ നന്ദിനിയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Woman Died | വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം വധുവിനെ കാണാതായി; അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തിയത് മരിച്ച നിലയില്‍

ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചാണകത്തില്‍ കലര്‍ത്തുന്ന മഞ്ഞ നിറത്തിലുള്ള വിഷപ്പൊടി നന്ദിനി കഴിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടതായി ബന്ധുക്കള്‍ പറഞ്ഞു. വിഷം അകത്ത് ചെന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

Keywords: Palakkad, News, Kerala, Found Dead, Death, Woman, Police, Marriage, Palakkad: Woman found dead.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia