Wall Collapsed | വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com) വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. കുന്നത്ത് വീട്ടില്‍ വിനോദിന്റെ ഭാര്യ മല്ലിക (40) ആണ് മരിച്ചത്. കോങ്ങാട് കുണ്ടുവംപാടത്ത് ശനിയാഴ്ച പുലര്‍ചെ നാല് മണിയോടെ ഉറങ്ങുന്നതിനിടെയാണ് സംഭവം.
പുതിയ വീടിന്റെ പണി നടക്കുന്നതിനാല്‍ തറവാട് വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. മല്ലികയുടെ മക്കളായ അഭിജിത്, അഖില്‍ജിത് എന്നിവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മണ്ണിന് അടിയില്‍പെട്ട മല്ലികയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: Palakkad, News, Kerala, Death, Woman, Accident, hospital, Palakkad: Woman died after wall collapsed.