Traffic Restored | 'ട്രാകിലേക്ക് ഓടിക്കയറിയ പോത്തിനെ ഇടിച്ചു', ട്രെയിന്‍ പാളം തെറ്റി: ഗതാഗതം പുനഃസ്ഥാപിച്ചു
                                                 Nov 16, 2023, 10:08 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 പാലക്കാട്: (KVARTHA) ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് നിലച്ച ഗതാഗതം പുനഃസ്ഥാപിച്ചതായി റെയില്‍വേ അധികൃതര്‍. മൂന്നരമണിക്കൂര്‍ കൊണ്ടാണ് ഗതാഗതം പുനസ്ഥാപിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച (15.11.2023) വൈകീട്ട് 5.30 മണിയോടെയായിരുന്നു സംഭവം. ട്രാകിലേക്ക് ഓടിക്കയറിയ പോത്തിനെ ഇടിച്ചതിനെ തുടര്‍ന്നാണ് പാളം തെറ്റിയതെന്നാണ് വിലയിരുത്തല്‍.  
 
  സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. നിലമ്പൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാസഞ്ചറാണ് പാളംതെറ്റിയത്. റെയില്‍വെ സ്റ്റേഷന് എത്തുന്നതിന് ഒരു കിലോമീറ്റര്‍ അടുത്തായിരുന്നു സംഭവം. അപകടത്തില്‍ ആളപായമില്ല. 
 
  വല്ലപ്പുഴ റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് ഷൊര്‍ണൂര്‍-നിലമ്പൂര്‍, നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറുകള്‍ റദ്ദാക്കിയിരുന്നു. ബുധനാഴ്ച (15.11.2023) രാത്രി 10 മണിയോടെയാണ് പ്രശ്നം പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്. 
  Keywords: News, Kerala, Kerala News, Traffic, Palakkad, Train, Railway Track, Train Derails, Palakkad: Train derails; Traffic Restored. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
