Found Dead | പൊലീസ് ഓഫീസര്‍ മരിച്ച നിലയില്‍; വിഷാദ രോഗ ബാധിതനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍
Mar 22, 2023, 14:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com) പൊലീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ കയ്യറ മുണ്ടൂര്‍ ആറുമുഖന്റെ മകന് സുമേഷ് (40) ആണ് മരിച്ചത്. മുണ്ടൂര്‍ സ്വദേശിയാണ് സുമേഷ്. ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ ധോണി എസ്-നഗറിലെ സുമേഷിന്റെ ഉടമസ്ഥതയിലുള്ള അരിമണി എസ്റ്റേറ്റ് ഷെഡിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
വിഷാദ രോഗ ബാധിതനായിരുന്നുവെന്നും കഴിഞ്ഞ 17 മുതല്‍ ലീവിലാണെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മൂന്നുവര്‍ഷമായി ശ്രീകൃഷ്ണപുരം സ്റ്റേഷനില്‍ സേവനമനുഷ്ടിച്ച് വരികയാണ്. ഭാര്യയും മകളും ഉണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
Keywords: Palakkad, News, Kerala, Dead Body, Police, Palakkad: Police officer found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

