Man Died | കൃഷിയിടത്തില് യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു; പന്നിയെ തുരത്താന് സ്ഥാപിച്ച വൈദ്യുതി കമ്പിയില് നിന്നാണ് ഷോകേറ്റതെന്ന് സംശയം
Sep 15, 2022, 12:10 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com) എലപ്പുള്ളിയില് യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. എലപ്പുള്ളി കുന്നുകാട് മേച്ചില്പുറം സ്വദേശി വിനീത് ആണ് മരിച്ചത്. പന്നിയെ തുരത്താന് സ്ഥാപിച്ച വൈദ്യുതി കമ്പിയില് നിന്നാണ് യുവാവിന് വൈദ്യുതാഘാതമേറ്റതെന്നാണ് സംശയം. യുവാവ് മരിച്ച സ്ഥലത്തിന്റെ ഉടമ പൊലീസില് കീഴടങ്ങിയിട്ടുണ്ട്.
Keywords: Palakkad, News, Kerala, Death, Police, Palakkad: Man died due to electric shock.
പൊലീസില് വിളിച്ച് വിവരമറിയിച്ചത് സ്ഥലത്തിന്റെ ഉടമ തന്നെയാണ്. താന് തന്നെയാണ് കൃഷിയിടത്തില് വൈദ്യുതി കമ്പി സ്ഥാപിച്ചതെന്നും ഇയാള് പൊലീസിന് മൊഴി നല്കി. പാലക്കാട് കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Palakkad, News, Kerala, Death, Police, Palakkad: Man died due to electric shock.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

