Accident | ലോറിയും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

 


പാലക്കാട്: (www.kvartha.com) ലോറിയും സ്‌കൂടറും കൂട്ടിയിടിച്ച് സ്‌കൂടര്‍ യാത്രികനായ കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. കൊല്ലം കോട്ടത്തല സ്വദേശി ഷാബു ഭവനില്‍ ഷിബുരാജാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ പെരുമ്പിലാവ് നിലമ്പൂര്‍ സംസ്ഥാന പാതയില്‍ ഞാങ്ങാട്ടിരി മാട്ടായ ഇറക്കത്തില്‍ വച്ചായിരുന്നു അപകടം നടന്നത്. 

പട്ടാമ്പിയില്‍ നിന്നും പടിഞ്ഞാറങ്ങാടിയിലേക്ക് വരുകയായിരുന്ന ഷിബു രാജിന്റെ ഇരുചക്ര വാഹനത്തിന് പിന്നില്‍ അമിത വേഗതയിലെത്തിയ ലോറി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോറിയുടെ ചക്രങ്ങള്‍ ഷിബു രാജിന്റെ ദേഹത്തിലൂടെ കയറിയിറങ്ങി. അപകട സ്ഥലത്ത് വച്ചുതന്നെ ഷിബു രാജ് മരിച്ചു. 

Accident | ലോറിയും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

അപകടത്തിന് ഇടയാക്കിയ വാഹനം നിര്‍ത്താതെ പോയെന്നും പൊലീസ് പറഞ്ഞു. അരമണിക്കൂറോളം മൃതദേഹം റോഡില്‍ കിടന്ന ശേഷം തൃത്താല പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

Keywords: Palakkad, News, Kerala, Accident, Death, Palakkad: KSEB employee died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia