Accident | നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വാഹനത്തിലുണ്ടായിരുന്ന കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു

 


പാലക്കാട്: (www.kvartha.com) നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ കാര്‍ യാത്രികരായ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. കൂറ്റനാട് കരിമ്പ പാലക്കപ്പീടികയില്‍ ശനിയാഴ്ച രാത്രി 9.30 മണിയോടെയായിരുന്നു അപകടം. പിഞ്ച് കുഞ്ഞ് ഉള്‍പടെയുള്ള കുടുംബം തലനാരിഴക്കാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

പടിഞ്ഞാറങ്ങാടി ഭാഗത്ത് നിന്നും കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് താഴെയുള്ള വാര്‍പ് വീടിന്റെ മുകളില്‍ പതിക്കുകയായിരുന്നു. വീടിന്റെ മുകളില്‍ തങ്ങി നിന്നതിനാല്‍ കാര്‍ കൂടുതല്‍ താഴ്ചയിലേക്ക് പതിച്ചില്ല. പാതയില്‍ ഏറ്റവും വലിയ അപകടമേഖലയായ കരിമ്പ ഇറക്കത്തിലാണ് അപകടം നടന്നത്.

Accident | നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വാഹനത്തിലുണ്ടായിരുന്ന കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു

Keywords: Palakkad, News, Kerala, Accident, Family, Escaped, Palakkad: Family escaped from car accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia