ദൗത്യം വിജയം: പാലക്കാട്ടെ കൊമ്പൻ പിടി 5ന് മയക്കുവെടി വെച്ചു, പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു


● ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം.
● മുത്തങ്ങയിൽ നിന്ന് രണ്ട് കുങ്കിയാനകളെ പാലക്കാടെത്തിച്ചു.
● പരിക്ക് ഗുരുതരമാണെങ്കിൽ ആനയെ ബേസ് ക്യാമ്പിലേക്ക് മാറ്റും.
പാലക്കാട്: (KVARTHA) കണ്ണിന് പരിക്കേറ്റ പാലക്കാട്ടെ കൊമ്പൻ പിടി 5നെ മയക്കുവെടി വെച്ച് ദൗത്യസംഘം. ആനയെ ഉടൻ കാട്ടിൽനിന്ന് പുറത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനായി വടവുമായി ഉദ്യോഗസ്ഥർ കാട്ടിലേക്ക് പോയിട്ടുണ്ട്.
ആനയ്ക്ക് ചികിത്സ നൽകുന്നതിന്റെ ഭാഗമായാണ് മയക്കുവെടി വെച്ച് പിടികൂടിയത്. ചികിത്സ നൽകിയ ശേഷം ആനയെ തിരികെ കാട്ടിലേക്ക് അയക്കാനാണ് തീരുമാനം. എന്നാൽ പരിക്ക് ഗുരുതരമാണെങ്കിൽ ബേസ് ക്യാമ്പിലേക്ക് മാറ്റും. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ദൗത്യം.

ദൗത്യം നടക്കുന്നതിനാൽ മലമ്പുഴ-കഞ്ചിക്കോട് റോഡിൽ ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദൗത്യത്തിനായി മുത്തങ്ങയിൽനിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെയും പാലക്കാട് എത്തിച്ചിട്ടുണ്ട്.
ഈ ദൗത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക, വാർത്ത സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക.
Article Summary: A task force tranquilized elephant 'PT 5' for treatment of an eye injury.
#Palakkad #Elephant #PT5 #Wildlife #Kerala #Forest