SWISS-TOWER 24/07/2023

Dead Body Found | ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

 


ADVERTISEMENT

പാലക്കാട്: (www.kvartha.com) ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുങ്ങോട്ടുകുറിശി സ്വദേശി അജിലിന്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്. 10 അംഗ സംഘത്തിനൊപ്പം ധോണിയിലെത്തിയ അജിനെയാണ് ഞായറാഴ്ച ഉച്ചയോടെ കാണാതായത്.

ട്രകിങിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച ആയതിനാല്‍ ധാരാളം പേരുണ്ടായിരുന്നെങ്കിലും അജിനും മറ്റൊരു യുവാവും മുകള്‍ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്ക് കയറിപ്പോവുകയായിരുന്നു. അവിടെനിന്നാണ് അജിന്‍ വെള്ളച്ചാട്ടത്തിലേക്ക് വീണത്.
Aster mims 04/11/2022

Dead Body Found | ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്തെത്തിയത്. കോട്ടായി സര്‍കാര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു പരീക്ഷ എഴുതി പരീക്ഷാ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു അജില്‍.

Keywords: Palakkad, News, Kerala, Student, Found Dead, Death, Missing, Drowned, Palakkad: Dead body of student who went missing found in Dhoni waterfalls.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia