Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസ്; 55കാരന്‍ അറസ്റ്റില്‍
Aug 6, 2023, 10:20 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 55കാരന്‍ അറസ്റ്റില്‍. സജീവനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരിയിലാണ് സംഭവം.
പൊലീസ് പറയുന്നത്: സഹോദരിയെ കാണാനായി വീട്ടിലെത്തിയ സജീവന്‍ അയല്‍വാസികളായ പെണ്‍കുട്ടികളെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഒമ്പത്, 11 വയസുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി.
തുടര്‍ന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി സര്‍കിള്‍ ഇന്‍സ്പെക്ടര്‍ കെ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രതിയെ ആമക്കാവ് നിന്നാണ് പിടികൂടിയത്. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നടപടികള്‍ക്ക് ശേഷം പ്രതിയെ ഒറ്റപ്പാലം സബ് ജയിലിലേക്ക് മാറ്റി.
Keywords: Palakkad, News, Kerala, Molestation case, Arrest, Arrested, Palakkad: 55 year old man arrested in molestation case.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

