Found Dead | അട്ടപ്പാടിയില്‍ വനത്തിനുള്ളില്‍ 17കാരന്‍ മരിച്ച നിലയില്‍
Oct 19, 2023, 16:54 IST
പാലക്കാട്: (KVARTHA) അട്ടപ്പടിയില്‍ 17കാരനെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗൂളിക്കടവ് സ്വദേശി ജയകുമാര്‍ ആണ് മരിച്ചത്. ഗൂളിക്കടവിന് മുകളിലുള്ള കാട്ടില്‍ നിന്നാണ് മൃതശരീരം പൊലീസ് കണ്ടെത്തിയത്. ഗൂളിക്കടവ് ലക്ഷം വീട് കൊളനിയിലെ രമേശന്റെ മകനാണ്.
17കാരനെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വനത്തിനകത്ത് മൃതദേഹം കണ്ടെത്തിയത്. ഗൂളിക്കടവ് ഫോറസ്റ്റ് ഗാര്‍ഡ് ആണ് മൃതദേഹം കണ്ടെത്തിയത്. ശെല്‍വിയാണ് മരിച്ച ജയകുമാറിന്റെ അമ്മ. വിനയനാണ് ജ്യേഷ്ഠ സഹോദരന്‍.
Keywords: Palakkad, Found Dead, Forest, Death, Missing, Forest, Attappadi, News, Kerala, Palakkad: 17 year old boy found dead in forest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.