കൊവിഡിനെതിരെ പൊരുതുന്നവര്‍ക്ക് പൊലീസിന്റെ ബിഗ് സല്യൂട്ട്: പയ്യന്നൂരില്‍ പടുകൂറ്റന്‍ ചിത്രം പൂര്‍ത്തിയായി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 14.05.2020) കൊവിഡിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ സമരത്തിന് റോഡ് കാന്‍വാസാക്കി വലിയ ചിത്രംവരച്ച്പയ്യന്നൂരിന്റെ ബിഗ്സല്യൂട്ട്. കേരള സര്‍ക്കാറിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ്, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള വിവിധ സേനാംഗങ്ങള്‍ക്കും മറ്റുവകുപ്പുകള്‍ക്കും അഭിവാദ്യമര്‍പ്പിച്ചുള്ള ചിത്രം പൂര്‍ത്തിയായി. പയ്യന്നൂരിലെ കൊമേഴ്സ്യല്‍ ചിത്രകാരന്മാരുടെ കൂട്ടായ്മയായ 'കാന്‍വാസ്', ദൃശ്യ പയ്യന്നൂര്‍ എന്നിവ ചേര്‍ന്നാണ് ചിത്രം തയ്യാറാക്കിയത്.

സി കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനന്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, കെ പി മധു, സിഐ എ വി ജോണ്‍, സ്റ്റേഷന്‍ ഫയര്‍ ഓഫീസര്‍ പി വി പവിത്രന്‍, കെ ശിവകുമാര്‍, ജയന്‍ പാലറ്റ്, കെ കമലാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. പഴയ ബസ് സ്റ്റാന്‍ഡിലേക്കുള്ള കവാടത്തില്‍നിന്ന് 30 മിറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും എമല്‍ഷന്‍ പെയിന്റ് ഉപയോഗിച്ചാണ് ചിത്രം തയ്യാറാക്കിയത്.

കൊവിഡിനെതിരെ പൊരുതുന്നവര്‍ക്ക് പൊലീസിന്റെ ബിഗ് സല്യൂട്ട്: പയ്യന്നൂരില്‍ പടുകൂറ്റന്‍ ചിത്രം പൂര്‍ത്തിയായി

Keywords:  Kannur, News, Kerala, Painter, Inauguration, covid painting completed in Payyanur
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia