പെൺകരുത്തിന്റെ പ്രതിരോധം: ഭീകരവാദികൾക്ക് നേരെ ആരതിയുടെ ധീരമായ വാക്കുകൾ; 'ഇന്ത്യയുടെ തിരിച്ചടിയിൽ ആശ്വാസം'


● പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ പ്രതികരണം.
● 'ഓപ്പറേഷന്‍ സിന്ദൂര്‍' ഉചിതമായ പേര്.
● സ്ത്രീകളുടെ ധീരമായ മറുപടി.
● സാധാരണക്കാർ സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നു.
● നാവിക ഉദ്യോഗസ്ഥന്റെ ഭാര്യക്ക് അനുശോചനം.
കൊച്ചി: (KVARTHA) പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ ആശ്വാസവും അഭിമാനവുമെന്ന് എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശിയാണ് എന്‍ രാമചന്ദ്രന്‍. ഏതു ഭീകരവാദി സംഘടനയോ അതിനെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനെ പോലൊരു രാജ്യമോ നമ്മളെ ആക്രമിക്കുമ്പോള്‍ ഇത്തരത്തിലൊരു തിരിച്ചടി ഉണ്ടാകുമെന്നു മനസിലാക്കണമെന്ന് ആരതി അഭിപ്രായപ്പെട്ടു.
ആശ്വാസമാണ്. എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു നമ്മള്‍ എന്താണു ചെയ്യുക എന്ന്. തിരിച്ചടിയെക്കുറിച്ച് അറിയുമ്പോള്‍ വലിയ ആശ്വാസം. ഉണ്ടായ നഷ്ടം ആര്‍ക്കും നികത്താനാവാത്തതാണ്. അച്ഛനില്ലാത്ത ഈ വീട്ടില്‍ നില്‍ക്കുമ്പോള്‍ അവര്‍ക്കു മറുപടി കൊടുക്കണമെന്നു നമുക്കു തോന്നുമല്ലോ. സാധാരണക്കാര്‍ക്ക് ഒന്നും സംഭവിക്കാതെ ഭീകരവാദികളെ മാത്രം തിരഞ്ഞുപിടിച്ച് ഒന്‍പതു പേരെ കൊലപ്പെടുത്തിയതില്‍ മറ്റെല്ലാ ഇന്ത്യക്കാരെയും പോലെ എനിക്കും അഭിമാനമുണ്ട് - ആരതി പറഞ്ഞു.
ഇതു സ്ത്രീകള്‍ കൊടുക്കുന്ന മറുപടി കൂടിയാണെന്നും എന്‍.രാമചന്ദ്രന്റെ മകള്‍ പ്രതികരിച്ചു. സ്ത്രീകളുടെ മറുപടി എന്ന നിലയിലും ഇതിനെ കാണാവുന്നതാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് വളരെ യോജിച്ചതാണെന്നാണ് അമ്മ പറഞ്ഞത്. ആ പേരു നല്‍കിയവര്‍ക്കും ബിഗ് സല്യൂട്ട് - അവര്‍ കൂട്ടിച്ചേർത്തു.
പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആ നിമിഷത്തെക്കുറിച്ചും ആരതി ഓര്‍മിച്ചു. ഭീകരര്‍ വന്നതും അച്ഛന്‍ പോയതിന്റെ ഞെട്ടലും അവിടെ ഉണ്ടായതുമെല്ലാം ഞാനാണ് കണ്ടത്. അത് അമ്മ കാണാതിരുന്നതും നന്നായി, അമ്മയ്ക്കതു താങ്ങാന്‍ കഴിയുമായിരുന്നില്ല. അതുപോലെ അവിടെ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥന്‍ ലഫ്.വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷിക്ക് അത് എങ്ങനെ താങ്ങാന്‍ കഴിയുമെന്ന് എനിക്കറിയില്ല. ഈശ്വരന്‍ എല്ലാ ശക്തിയും ആ കുട്ടിക്ക് കൊടുക്കട്ടെ - ആരതി പ്രാർത്ഥിച്ചു.
ഈ ധീരമായ പ്രതികരണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ! ഈ പോസ്റ്റ് ഷെയർ ചെയ്യുക.
Aarathi, daughter of the deceased in the Pahalgam attack, expressed relief and pride in India's retaliation, viewing it as a strong message to terrorists and their supporters. She lauded the operation for targeting only militants and sees it as a powerful response from women.
#PahalgamAttack, #IndiaRetaliates, #TerrorismResponse, #AarathiSpeaks, #OperationSindoor, #WomensCourage