Political Secretary | മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റികല്‍ സെക്രടറിയായി പി ശശിയെ തീരുമാനിച്ചു

 


തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റികല്‍ സെക്രടറിയായി പി ശശിയെ തീരുമാനിച്ച് സിപിഎം സംസ്ഥാന കമിറ്റി. നിലവിലെ പൊളിറ്റികല്‍ സെക്രടറി പുത്തലത്ത് ദിനേശന്‍ സിപിഎം സംസ്ഥാന സെക്രടേറിയറ്റ് അംഗമായ ഒഴിവിലാണ് പി ശശിയുടെ നിയമനം. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റികല്‍ സെക്രടറിയായി പ്രവര്‍ത്തിച്ച പരിചയവും പിണറായിക്കുള്ള വിശ്വസ്തതയുമാണ് പി ശശിക്ക് അനുകൂലമായത്.

അതേസമയം, പുത്തലത്ത് ദിനേശനായിരിക്കും ദേശാഭിമാനി ചീഫ് എഡിറ്റര്‍. കൈരളി ചാനലിന്റെ ചുമതല കോടിയേരി ബാലകൃഷ്ണനാണ്. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവായ എസ് രാമചന്ദ്രന്‍ പിള്ളയ്ക്ക് എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെയും ഇഎംഎസ് അകാഡമിയുടെയും ചുമതല നല്‍കി. ഇ പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ആകും.

Political Secretary | മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റികല്‍ സെക്രടറിയായി പി ശശിയെ തീരുമാനിച്ചു

സിപിഎം സെക്രടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു. പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ വിജയരാഘവന്റെ പകരക്കാരനായി മുന്നണിയെ നയിക്കാന്‍ ഇ പി ജയരാജനെ സിപിഎം സെക്രടറിയേറ്റ് തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. അതേസമയം, പാര്‍ടി നടപടിയില്‍ പുറത്ത് പോയ പി ശശി അടുത്തിടെയാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റിയിലും സംസ്ഥാന കമിറ്റിയിലും മടങ്ങിയെത്തിയത്.

Keywords:  Thiruvananthapuram, News, Kerala, Chief Minister, Politics, P Sasi, Political Secretary, P Sasi as Political Secretary to the Chief Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia