പി ജയരാജന്റെ ജാമ്യാപേക്ഷ കോടതി തള്ളി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പി ജയരാജന്റെ ജാമ്യാപേക്ഷ കോടതി തള്ളി
കണ്ണൂര്‍: അറസ്റ്റിലായ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്‌ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നിഷേധിക്കാനുണ്ടായ കാരണങ്ങള്‍ വ്യക്തമല്ല. ജാമ്യാപേക്ഷ തള്ളുന്നുവെന്ന്‌ മാത്രമാണ്‌ ജഡ്ജ് വിധിപ്രസ്താവനയില്‍ വായിച്ചത്.

കേസ് കെട്ടിച്ചമച്ചതാണെന്നും കെ സുധാകരന്‍ കേസിലൂടെ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ലീഗിന്റെ തീവ്രവാദ നിലപാടിനെ ചോദ്യം ചെയ്തതിനാല്‍ ജയരാജനെ കള്ളക്കേസില്‍ കുടുക്കിയെന്നുമാണ്‌ ജാമ്യാപേക്ഷയില്‍ അഡ്വ. വിപി ശശീന്ദ്രന്‍ സൂചിപ്പിച്ചത്. 

മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാല്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും ശശീന്ദ്രന്‍ അറിയിച്ചു.

English Summery
P Jayarajan's bail rejected 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia