P Jayarajan | ആകാശ് തില്ലങ്കേരിക്കെതിരെയുള്ള രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി ജയരാജൻ പങ്കെടുക്കും
Feb 19, 2023, 10:16 IST
കണ്ണൂർ: (www.kvartha.com) മട്ടന്നൂർ ശുഐബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുകിലൂടെയുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പി ജയരാജനെയടക്കം പങ്കെടുപ്പിച്ച് തില്ലങ്കേരിയിൽ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. ആകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നതിന് പിന്നാലെയാണ് പി ജയരാജനെ പങ്കെടുപ്പിച്ചുള്ള രാഷ്ട്രീയ മറുപടിക്ക് സിപിഎം നേതൃത്വം ഒരുങ്ങുന്നത്.
യോഗത്തില്‍ പങ്കെടുക്കാൻ സിപിഎം സംസ്ഥാന കമിറ്റി അംഗം പി ജയരാജനെ സിപിഎം സംസ്ഥാന നേതൃത്വമാണ് ചുമതലപ്പെടുത്തിയത്. ജനങ്ങൾക്ക് ബോധ്യം വരണമെങ്കിൽ പി ജയരാജന് തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. നേരത്തെ പിജെ ആർമിയുടെ പ്രവർത്തനങ്ങളെയും പാർടി നിർദേശപ്രകാരം പി ജയരാജൻ തള്ളി പറഞ്ഞിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് തില്ലങ്കേരിയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സിപിഎം നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
Keywords: Kannur, News, Kerala, P Jayarajan, Politics, P Jayarajan will participate in the political briefing meeting against Akash Tillankeri.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.