P Jayarajan | ആകാശ് തില്ലങ്കേരിക്കെതിരെയുള്ള രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി ജയരാജൻ പങ്കെടുക്കും

 


ക​ണ്ണൂ​ർ:  (www.kvartha.com) മ​ട്ട​ന്നൂ​ർ ശുഐബ് വ​ധ​ക്കേ​സ് പ്രതിയാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ഫേസ്ബുകിലൂടെയുള്ള വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പി ​ജ​യ​രാ​ജ​നെ​യ​ട​ക്കം പങ്കെടുപ്പിച്ച് തി​ല്ല​ങ്കേ​രി​യി​ൽ സി​പി​എം രാഷ്ട്രീയ വിശദീ​ക​ര​ണ യോ​ഗം ന​ട​ത്തും. ആ​കാ​ശി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സമൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രതികരണ​ങ്ങ​ൾ വന്നതി​ന് പി​ന്നാ​ലെ​യാ​ണ് പി ജ​യ​രാ​ജ​നെ പങ്കെടുപ്പിച്ചുള്ള രാ​ഷ്ട്രീ​യ മ​റു​പ​ടി​ക്ക് സി​പി​എം നേ​തൃ​ത്വം ഒ​രു​ങ്ങു​ന്ന​ത്.

യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ സി​പി​എം സംസ്ഥാന ക​മി​റ്റി അം​ഗം പി ജ​യ​രാ​ജ​നെ സിപിഎം സം​സ്ഥാ​ന നേതൃത്വ​മാ​ണ് ചുമതലപ്പെടുത്തിയത്. ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ്യം വ​ര​ണ​മെ​ങ്കി​ൽ പി ജ​യ​രാ​ജ​ന്‍ ത​ന്നെ ആകാശിനെ​യും കൂ​ട്ടാ​ളി​ക​ളെ​യും തള്ളിപ്പറയണ​മെ​ന്നാ​ണ് സം​സ്ഥാ​ന നേതൃത്വത്തിന്റെ ​‍നി​ല​പാ​ട്. നേരത്തെ പിജെ ആർമിയുടെ പ്രവർത്തനങ്ങളെയും പാർടി  നിർദേശപ്രകാരം പി ജയരാജൻ തള്ളി പറഞ്ഞിരുന്നു. 

P Jayarajan | ആകാശ് തില്ലങ്കേരിക്കെതിരെയുള്ള രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി ജയരാജൻ പങ്കെടുക്കും

തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്കാണ് തില്ലങ്കേരിയിൽ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സിപിഎം നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

Keywords:  Kannur, News, Kerala, P Jayarajan, Politics, P Jayarajan will participate in the political briefing meeting against Akash Tillankeri.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia