ഷുക്കൂര്‍ വധം: സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷുക്കൂര്‍ വധം: സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ അറസ്റ്റില്‍
കണ്ണൂര്‍: തളിപ്പറമ്പിലെ എം.എസ്.എഫ്. നേതാവ് അരിയിലെ അബ്ദുല്‍ ഷുക്കൂറിനെ വധിച്ചക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ എം.എല്‍.എ.യുമായ പി. ജയരാജനെ വധക്കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു.

ബുധനാഴ്ച രാവിലെ പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന് വിധേയനാവാന്‍ ഹാജരായപ്പോഴാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പി. ജയരാജന്‍ അടക്കമുള്ള നേതാക്കള്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് പ്രകടനമായാണ് സിഐ ഓഫീസിലെത്തിയത്.

കേന്ദ്ര കമ്മിറ്റി അംഗം പി. കെ. ശ്രീമതി, പി. ജയിംസ് മാത്യു എം.എല്‍. എന്നിവര്‍ ജയരാജനൊപ്പമുണ്ട്. അറസ്റ്റിനു മുമ്പുതന്നെ കണ്ണൂരിലാകെ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള കണ്ണൂര്‍ തഹസില്‍ദാരും പൊലീസ് സ്‌റ്റേഷനിലെത്തിയിട്ടുണ്ട്.

കണ്ണൂര്‍ എസ്.പി രാഹുല്‍ ആര്‍. നായരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. രാഷ്ട്രീയപ്രേരിതമായ കള്ളക്കേസാണിതെന്ന് പി.ജയരാജന്‍ പറഞ്ഞു. ലീഗ് തീവ്രവാദികളുടെ തീട്ടൂരത്തിനനുസരിച്ച് താളംതുള്ളുന്നയാളാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ജയരാജന്‍ ചോദ്യംചെയ്യലിനു മുമ്പ് ആരോപിച്ചു.

English Summery
P Jayarajan arrested in Shukoor murder case
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia