സിപിഎമ്മില്‍ നിന്നും അഞ്ഞൂറോളം പേര്‍ സിപിഐയിലേയ്ക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിപിഎമ്മില്‍ നിന്നും അഞ്ഞൂറോളം പേര്‍ സിപിഐയിലേയ്ക്ക്
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അരൂരില്‍ സിപിഎമ്മില്‍ നിന്നും അഞ്ഞൂറിലേറെ പേര്‍ സിപിഐയിലേയ്ക്ക് ചേക്കേറി. തുറവൂരിലെ സിപിഎം സ്ഥാനാര്‍ത്ഥിയും സ്റ്റാര്‍ഡിംഗ് കമ്മിറ്റി അംഗവുമായിരുന്ന കെ.കെ സ്റ്റാലപ്പനും സിപിഐയിലേയ്ക്ക് മാറിയ പ്രമുഖരില്‍ ഉള്‍പ്പെടും.

പാര്‍ട്ടി നിലപാടുകളും പ്രാദേശിക നേതാക്കളുടെ തെറ്റായ സമീപനവുമാണ്‌ പാര്‍ട്ടിക്ക് തിരിച്ചടിയായത്. പാര്‍ട്ടി വിട്ടവരുടെ കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡും തുറവൂരില്‍ സ്ഥാപിച്ചിട്ടുണ്ട്. സ്ഥല പരിമിതി മൂലം പാര്‍ട്ടിവിട്ടവരുടെ മുഴുവന്‍ ചിത്രം ചേര്‍ക്കാനായില്ലെന്ന്‌ സൂചനയും 'തുടരും' എന്ന അടിക്കുറിപ്പും ഫ്ലക്സ് ബോര്‍ഡിലുണ്ട്. 

പ്രാദേശിക നേതൃത്തിന്റെ തെറ്റായ നയങ്ങള്‍ക്ക് എതിരെയുള്ള മുന്നറിയിപ്പാണിതെന്നും സിപിഎയാണ് പ്രവര്‍ത്തിക്കാന്‍ അനുയോജ്യം എന്ന് തിരിച്ചറിഞ്ഞതിനാലാണ് പാര്‍ട്ടിവിടുന്നതെന്നുമാണ് ഇവര്‍ പറയുന്നത്. സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ പുതിയ സഖാക്കള്‍ക്ക് തുറവൂരില്‍ സ്വീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English Summery
Over 500 activists shifted to CPI from CPM
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia