Accident | ബൈകിടിച്ച് വീണ പശുവിന്റെ കൊമ്പ് നെഞ്ചില്‍ തുളഞ്ഞുകയറി; യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

ഒറ്റപ്പാലം: (www.kvartha.com) ബൈകിടിച്ച് വീണ പശുവിന്റെ കൊമ്പ് നെഞ്ചില്‍ തുളഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം. പാലക്കാട് പനമണ്ണ കുഴിക്കാട്ടില്‍ സ്വദേശി കൃഷ്ണപ്രജിത്ത് (22) ആണ് മരിച്ചത്. അപകടത്തില്‍പെട്ട പശു സംഭവസ്ഥലത്ത് തന്നെ ചത്തു. ശനിയാഴ്ച രാത്രി 7.30 മണിയോടെ വീട്ടാമ്പാറ-പനമണ്ണ റോഡിലാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഉടമ മേയ്ച്ചുകൊണ്ടുപോകുകയായിരുന്ന പശുവിനെ ഇടിച്ചതോടെ ബൈക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ ബൈക് യാത്രികനായ കൃഷ്ണപ്രജിത്തിന്റെ നെഞ്ചില്‍ പശുവിന്റെ കൊമ്പ് തുളഞ്ഞു കയറി. ഉടനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Accident | ബൈകിടിച്ച് വീണ പശുവിന്റെ കൊമ്പ് നെഞ്ചില്‍ തുളഞ്ഞുകയറി; യുവാവിന് ദാരുണാന്ത്യം

മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. കൃഷ്ണപ്രജിത്തിന്റെ അച്ഛന്‍: കൃഷ്ണകുമാര്‍. അമ്മ: പരേതയായ പ്രീത കുമാരി. സഹോദരന്‍: കിഷോര്‍.

Accident | ബൈകിടിച്ച് വീണ പശുവിന്റെ കൊമ്പ് നെഞ്ചില്‍ തുളഞ്ഞുകയറി; യുവാവിന് ദാരുണാന്ത്യം

Keywords:  News, Kerala, Accident, Death, bike, Police, Cow, Road, Treanding, hospital, Ottapalam: Youth died in bike accident.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia