ഒറ്റപ്പാലം നഗരസഭ വൈസ് ചെയര്‍മാന്‍ രാജിവച്ചു

 


ADVERTISEMENT

ഒറ്റപ്പാലം നഗരസഭ വൈസ് ചെയര്‍മാന്‍ രാജിവച്ചു
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയില്‍ വൈസ് ചെയര്‍മാന്‍ പി.എം.എ ജലീല്‍ രാജിവച്ചു. ജലീലിനെതിരായി ഇന്ന്‌ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെയാണ്‌ രാജി.

കോണ്‍ഗ്രസ് അംഗങ്ങളുടെ കൂറുമാറ്റംമൂലം ഒറ്റപ്പാലം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായിരുന്നു. ചെയര്‍പേഴ്സണെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളും രണ്ട് ബി.ജെ.പി അംഗങ്ങളും അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു.

നഗരസഭയില്‍ ആദ്യമായി ലഭിച്ച ഭരണമാണ് കോണ്‍ഗ്രസിലെ തമ്മിലടി കാരണം നഷ്ടപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് വൈസ്ചെയര്‍മാനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്.

English Summery
Ottapalam municipality Vice Chairman PMA Jaleel resigned 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia