തിരുവനന്തപുരം: ഇരട്ടക്കൊലക്കേസില്‍ പ്രതിയായ എം.എല്‍.എ പി.കെ ബഷീറിനെ നിയമസഭയില്‍ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപ്രക്ഷ ബഹളം. കറുത്ത ബാനറുകളും പ്ലക്കാര്‍ഡുകളുമായി എത്തിയ പ്രതിപക്ഷം നടുത്തലത്തിറങ്ങി കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ നിരസിച്ചതോടെയാണ് ബഹളം തുടങ്ങിയത്. ചോദ്യോത്തരവേളയ്ക്ക് ശേഷം പ്രതിപക്ഷനേതാവിന് അവസരം നല്‍കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം കൂട്ടാക്കിയില്ല.
ജൂണ്‍ പത്തിനാണ് വിവാദത്തിന് കാരണമായ ഇരട്ടക്കൊല മലപ്പുറം അരീക്കോട്ട് നടന്നത്. അത്തീഖ് റഹ്മാന്‍ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ സഹോദരങ്ങളായ പ്രതികളാണ് അജ്ഞാതരുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. പ്രതികള്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് പി.കെ ബഷീര്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്ത് സംസാരിച്ചതാണ് വിവാദമായത്. ഇതിനെത്തുടര്‍ന്ന് പി.കെ ബഷീറിനെ ആറാം പ്രതിയാക്കി പോലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിക്കുകയും ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.