തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന് കെ.എസ്.യുവിന്റെ തുറന്നകത്ത്. മുഖ്യമന്ത്രിക്ക് മേല്‍ മുസ്ലീം ലീഗ് സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ നേടിയെടുക്കുകയാണെന്ന് കത്തില്‍ ആരോപിക്കുന്നു.
ഔദ്യോഗീക വസതിയുടെ പേരുമാറ്റത്തിലൂടെ മന്ത്രി പരിഹാസ്യനായി മാറി. വിദ്യാഭ്യാസമന്ത്രിയുടെ പല തീരുമാനങ്ങളും യുഡിഎഫുമായി ആലോചിക്കാതെ കൈക്കൊള്ളുന്നവയാണ്. മന്ത്രി തെറ്റായ ഉപദേശങ്ങള്‍ സ്വീകരിച്ചത് ശരിയായില്ല. മലപ്പുറം ജില്ലയിലെ 35 സ്ക്കൂളുകളെ എയിഡഡ് സ്‌കൂളാക്കാനുള്ള തീരുമാനം പിന്‍വലിക്കണം. ഭൂരിപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്ക് അരക്ഷിതാവസ്ഥ സൃഷ്ടിച്ചുവെന്നും കത്തില്‍ ആരോപിക്കുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയിയാണ് കത്ത് അയച്ചിരിക്കുന്നത്.
അതേസമയം മുസ്ലീം ലീഗ് വിദ്യാഭ്യാസരംഗത്തെ പച്ച പുതപ്പിച്ചിരിക്കുകയാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി ലീഗിന്റെ പിടിവാശിക്കുമുന്‍പില്‍ മുട്ട് മടക്കുകയാണെന്നും പന്ന്യന്‍ ആരോപിച്ചു.
English Summery
An open letter to PK Abdu Rab
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.