Doctorate | മാനേജ്‌മെന്റില്‍ ഡോക്ടറേറ്റ് സ്വന്തമാക്കി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍
തിരുവനന്തപുരം: (www.kvartha.com) മാനേജ്‌മെന്റില്‍ ഡോക്ടറേറ്റ് സ്വന്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍. ജയ്പൂര്‍ മഹാത്മാ ജ്യോതി റാവൊ ഫൂലെ സര്‍വകലാശാലയില്‍ നിന്നും മാനേജ്‌മെന്റില്‍ നിന്നുമാണ് മറിയയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്.
ഐടി മേഖലയിലെ മാനേജര്‍മാരുടെ ഗുണനിലവാരത്തില്‍ മാനേജ്‌മെന്റിന്റെ സ്വാധീനമെന്ന വിഷയത്തില്‍ ആയിരുന്നു ഗവേഷണം. 2017 ലാണ് മറിയ ഗവേഷണം ആരംഭിച്ചത്. നിലവില്‍ മറിയ തിരുവനന്തപുരം ഏണസ്റ്റ് & യംഗില്‍ ഉദ്യോഗസ്ഥയാണ്.
മറിയാമ്മ ഉമ്മനാണ് മാതാവ്. ഭര്‍ത്താവ് പുലിക്കോട്ടില്‍ ഡോ. വര്‍ഗീസ് ജോര്‍ജ്. എഫിനോവയാണ് ഏക മകന്‍, സഹോദരങ്ങള്‍ അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍.
Keywords: Thiruvananthapuram, News, Kerala, Oommen Chandy, Daughter, Oommen Chandy's daughter Mariya Oomen receives doctorate in management.