ഉമ്മന്‍ചാണ്ടി പാഷാണം വര്‍ക്കിയെ പോലെ: വി.എസ് അച്യുതാനന്ദന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. ഉമ്മന്‍ചാണ്ടി പാഷാണം വര്‍ക്കിയെ പോലെയെന്നായിരുന്നു വി.എസിന്റെ വിമര്‍ശനം. ജാതിശക്തികളെ തരാതരം ഉപയോഗിക്കുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ശ്മശാന മൂകതയാണെന്നും വി.എസ് തുറന്നടിച്ചു.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന സെമിനാറില്‍ 'സമകാലീന രാഷ്ട്രീയവും കേരളവികസനവും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ ശക്തികളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും അമ്മാനമാടുകയാണെന്നും മതനിരപേക്ഷത ശിഥിലമാക്കാനുള്ള ശ്രമമാണ് ഇന്നു നടക്കുന്നതെന്നും വി.എസ്. കുറ്റപ്പെടുത്തി.

ഉമ്മന്‍ചാണ്ടി പാഷാണം വര്‍ക്കിയെ പോലെ: വി.എസ് അച്യുതാനന്ദന്‍എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും കോണ്‍ഗ്രസ് നേതാക്കളെ അവഹേളിക്കുകയാണെന്നും വിഎസ് പറഞ്ഞു. ലുലുമാള്‍, ബോള്‍ഗാട്ടി വിഷയത്തില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും വി.എസ് വ്യക്തമാക്കി. ഇതുവരെ ഇതേക്കുറിച്ച് പ്രതികരിക്കാത്തവര്‍ ഇപ്പോള്‍ പ്രതികരിച്ചതുകൊണ്ട് കാര്യമില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

Keywords : Oommen Chandy, V.S Achuthanandan, Chief Minister, Kerala, Pashanam Varkey, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia